ചൈനയില്‍ നിന്നും എത്തിയ ജില്ലാക്കാരായ 13 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. പഠിക്കുവാനും ജോലിയ്ക്കുമായി പോയ 13 പേരാണ് ചൈനയില്‍ നിന്നും തിരിച്ചെത്തിയരിക്കുന്നത്. ഇവര്‍ക്ക് ആര്‍ക്കും നിലവില്‍ കൊറോണ രോഗലക്ഷണങ്ങള്‍ യാതൊന്നും കണ്ടെത്തിയിട്ടില്ല.സുരക്ഷ ഭാഗമെന്ന നിലയില്‍ കുറച്ച് ദിവസത്തേയ്ക്ക് വീടിന് പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം എത്തിയവര്‍ക്ക് നല്‍കിയിട്ടുണ്ട്. കൊറോണ രോഗ ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തുവാനുള്ള സംവിധാനങ്ങളും മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് എടുത്ത് കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഇവര്‍ താമസിക്കുന്നതിന് തൊട്ടടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥരോട് എല്ലാ ദിവസവും വീടുകളില്‍ എത്തി അതാത് ദിവസത്തെ റിപ്പോര്‍ട്ട് നല്കുവാനുള്ള നിര്‍ദ്ദേശം നല്കി. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ജില്ലയിലെ മൂന്ന് ആശുപത്രികളില്‍ വേന്റിലേറ്റര്‍ സൗകര്യങ്ങളോടുകൂടിയ ഐസുലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇടുക്കി, തൊടുപുഴ എന്നി ജില്ലാ ആശുപത്രി, തൊടുപുഴ അല്ലസര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ എത്തിയവര്‍ അസുഖ ബാധീതമായ പ്രദേശങ്ങളില്‍ നിന്ന് എത്തിയവരല്ല. എന്നിരുന്നാല്‍ കൂടി ജാഗ്രതയോടുകൂടിയ നിരീക്ഷണത്തിലാണ് ആരോഗ്യവകുപ്പ്.
English Summary: corona virus: 13 were under observation in idukki
You may also like this video