Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തൊടുപുഴ

March 28, 2020, 7:14 pm

കോവിഡ് 19: ഇടുക്കിയില്‍ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1,925 ആയി ഉയർന്നു

Janayugom Online

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ന് മാത്രം ഇടുക്കി ജില്ലയിൽ 416 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1925 ആയി ഉയർന്നു. നിലവിൽ ആശുപത്രിയിൽ 4 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 30 പേരെയാണ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്.

ഇന്ന് 12 പേരുടെയും കഴിഞ്ഞ ദിവസം 71 പേരുടെയും സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചു. ഫലം വന്ന 81 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് പോസിറ്റീവ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സ്ഥിരീകരിച്ച രണ്ട് പോസിറ്റീവ് കേസുകളാണ് ജില്ലയിൽ ഉള്ളത്. ഇനി 17 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

Eng­lish Sum­ma­ry; coro­na virus: 1925 peo­ple iso­lat­ed in idukki

YOU MAY ALSO LIKE THIS VIDEO