June 26, 2022 Sunday

കൊറോണ; ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി വൈറസ് ബാധ

By Janayugom Webdesk
February 16, 2020

ജപ്പാൻ തീരത്ത് നങ്കുരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ. ഇതോടെ കപ്പലിലെ അഞ്ച് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം കപ്പലിലെ കൊറോണ സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുടെ നില തൃപ്തികരമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

കപ്പലിലെ ജീവനക്കാരും യാത്രക്കാരുമടക്കം 355 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ജപ്പാനിലെ യൊകോഹമ തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ആഡംബരക്കപ്പലിൽ 3,711 പേരാണുള്ളത്. ഇതിലുള്ള 138 ഇന്ത്യക്കാരിൽ 132 പേർ കപ്പൽ ജീവനക്കാരും ആറു പേർ യാത്രക്കാരുമാണ്.

കപ്പലിലുള്ള ഇന്ത്യക്കാരെ കരയ്ക്കെത്തിക്കാൻ ജപ്പാൻ സർക്കാരുമായും കപ്പൽ കമ്പനിയുമായും ചർച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ നിന്നും ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഈ മാസം മൂന്നിനാണ് കപ്പൽ ജപ്പാൻ തുറമുഖത്ത് പിടിച്ചിട്ടത്.

Eng­lish Sum­ma­ry; coro­na virus, 2 Indi­ans Test Positive

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.