August 19, 2022 Friday

Related news

January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022
January 15, 2022

കൊറോണ: സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍, നിരീക്ഷണവും ജാഗ്രതയും ശക്തമായി തുടരും

Janayugom Webdesk
തിരുവനന്തപുരം
February 5, 2020 10:42 pm

കൊറോണ വൈറസ് ബാധയെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2528 പേര്‍ നിരീക്ഷണത്തിൽ. ഇവരില്‍ 2435 പേര്‍ വീടുകളിലും, 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 223 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 193 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പോസിറ്റീവായ മൂന്ന് പേരുടേയും നില തൃപ്തികരമാണ്. കൂടുതല്‍ നോവല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും, ജാഗ്രത തുടരുകയാണെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.
എറണാകുളത്തും തിരുവനന്തപുരത്തും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്ന രണ്ട് ടൂറിസ്റ്റുകളെ നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. വരുന്ന ടൂറിസ്റ്റുകള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രമേ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുകയാണ്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ എട്ട് പേർ ആശുപത്രി വിട്ടു. ഒരാളെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ എട്ടുപേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉളളത്. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 182 പേരിൽ 11 പേരെ 28 ദിവസം പൂർത്തിയായതിനാൽ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. കോട്ടയം ജില്ലയിൽ ആകെ 89 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. തൃശൂരിൽ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ 25 പേരെ കൂടി പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ജില്ലയിലാകെ 30 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്.

Eng­lish sum­ma­ry: Coro­na virus 2528 peo­ple under observation

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.