സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. അബഹയിലെ ആശുപത്രിയിലുളള 30 നഴ്സുമാരെ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റി.
ഇവരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയ്ക്കയച്ചു. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് വൈറസ് ബാധയേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് സ്വദേശിയെ ചികിത്സിച്ച ഒരു നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് നടപടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍. ഇവരെ സൗദി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നല്‍കുകയാണ്.
YOU MAY ALSO LIKE THIS VIDEO