Web Desk

ബെയ്ജിങ്

February 02, 2020, 8:55 am

കൊറോണ വൈറസ്; മരണം 304ആയി

Janayugom Online

കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 304 ആയി. 45 പേരാണ് ഞായറാഴ്ച മാത്രം രോഗബാധയെ തുടർന്ന് മരിച്ചത്. ഹൂബൈ പ്രവിശ്യയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏറെപ്പേരും.

ചൈനയിലും പുറത്തുമായി 14,499 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വുഹാൻ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

വുഹാനിലും സമീപപ്രദേശങ്ങളിലും പ്രതിരോധ നടപടികൾ ഊർജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്ന് ചൈനീസ് അധികൃതർ സമ്മതിക്കുന്നു.

കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്ട്രേലിയയും ചൈന സന്ദർശിച്ചവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലി ഇവർക്ക് ആറ് മാസത്തേക്ക് പ്രത്യേക കരുതൽ പ്രഖ്യാപിച്ചു.

രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ 1793 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. വുഹാൻ മേഖലയിൽ നിന്നും നേരത്തെ എത്തിയവരും ഇപ്പോൾ എത്തിയവരും ഇതിലുൾപ്പെടും. ആശുപത്രികളിലെ ഐസോലേഷൻ വാർഡുകളിൽ കഴിയുന്നത് 71 പേരാണ്.

Eng­lish sum­ma­ry: coro­na virus 304 death reported

you may also like this video