ചൈനയിലെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയർന്നു. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് പ്രകാരം 20, 438 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മാത്രം 31 പ്രവിശ്യകളിൽ നിന്നായി 3,235 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 64പേർ തിങ്കളാഴ്ച മരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് മരണം റിപ്പോർട്ട് ചെയിതിരിക്കുന്നത്.
അതേസമയം വൈറസ് ബാധ സംശയിക്കുന്ന 5,072 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. തിങ്കളാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 2,788 പേർ വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 632 പേർ മാത്രമാണ് ഇതേവരെ രോഗമുക്തി നേടിയിട്ടുള്ളത്. 2,21,015 ആളുകളെ നിരീക്ഷണത്തിൽ ആക്കിയിരുന്നു. ഇതിൽ 12,755 പേരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 1,71,329 പേർ ഇപ്പോഴും ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
English summary: corona virus 425 death report
you may also like this video