Web Desk

ബീജിങ്

March 22, 2020, 10:18 pm

മൂന്ന് ദിവസത്തിന് ശേഷം ചൈനയിൽ വീണ്ടും കൊറോണ

Janayugom Online

മൂന്ന്​ ദിവസത്തെ ഇടവേളക്ക്​ ശേഷം ചൈനയിൽ പ്രാദേശിക തലത്തിൽ കൊറോണ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തു. ശനിയാഴ്​ച 45 പേർക്കാണ്​ ചൈനയിൽ കോവിഡ്​ ബാധിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗ്വാൻഷുവിൽ പ്രാദേശിക വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

വിദേശത്ത് നിന്നെത്തിയ 314 പേർക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ആറ്​ പേരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ രോഗം ബാധിച്ച്​ മരിച്ചത്​. ഇതിൽ അഞ്ച്​ പേർ ഹൂബെയ് പ്രവിശ്യയിലാണ്​ മരിച്ചത്​.

അതേസമയം, കൊറോണയുടെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന വുഹാനിൽ നാലാമത്തെ ദിവസവും പുതിയ കോവിഡ്​ 19 കേസുകളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ചൈനയിൽ ആകെ 81,054 പേർക്കാണ്​ കോവിഡ്​ 19 വൈറസ്​ ബാധയേറ്റത്​. ഇതിൽ 3,261 പേർ വൈറസ്​ ബാധ മൂലം മരിച്ചു. 5,549 പേരാണ്​​ ചികിൽസയിലുള്ളത്​. 72,244 പേർ രോഗത്തിൽ നിന്ന്​ മോചിതരായി ആശുപത്രി വിട്ടു.

Eng­lish Sum­ma­ry; coro­na virus 45 new cas­es in china

YOU MAY ALSO LIKE THIS VIDEO