രാജ്യത്ത് രണ്ട് പേര്‍ക്ക് കൊറോണ (കോവിഡ്19) സ്ഥിരീകരിച്ചതിന് പിന്നിലെ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇവര്‍.
ആഗ്രയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവരില്‍ ഉയര്‍ന്ന തോതില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ എല്ലാവരേയും ഐസൊലേറ്റ് ചെയ്യുകയായിരുന്നു. ഇവരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി പുണെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മയൂര്‍ വിഹാറിലെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ടവരാണ് ഈ ആറുപേരും. ആഗ്രയിലെത്തിയാണ് ഇയാള്‍ ഇവരെ കണ്ടത്.
ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
English Summary; corona virus, 6 new cases detected in Delhi
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.