രാജ്യത്തെ 62.5 ശതമാനം ജനങ്ങളും സാമ്പത്തിക പരാധീനതയിൽ

Web Desk

ന്യൂഡൽഹി

Posted on April 12, 2020, 8:48 pm

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി രാജ്യത്തെ 62.5 ശതമാനം ജനങ്ങളും സാമ്പത്തിക പരാധീനതയിലെയ്ക്കെന്ന് റിപ്പോർട്ട്. ഐഎഎൻഎസ്- സിവോട്ടർ കോവിഡ് ട്രാക്കർ ഇൻഡെക്സ് നടത്തിയ സർവേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്ന് ആഴ്ച്ചത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യധാനങ്ങളും, പണവും മാത്രമേ പക്കലുള്ളുവെന്നാണ് സർവേയിൽ പങ്കെടുത്ത 37.5 ശതമാനം പേരും പറഞ്ഞത്.

വരുമാനം കുറഞ്ഞ വിഭാഗക്കാർ പട്ടിണിയുടെ വക്കിലാണെന്നും റിപ്പോർട്ടിലുണ്ട്. പൊതുവിതരണ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഇതിനുള്ള പ്രധാന കാരണം. ഭക്ഷണ സാധനങ്ങൾ ലഭിച്ചാലും കുടുംബത്തിന്റെ മറ്റുള്ള ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

മൂന്ന് ആഴ്ച്ച കഴിഞ്ഞാലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം ഉന്നത വരുമാന ശ്രണിയിലുള്ള കുറച്ചുപേരുടെ കൈകളിൽ മാത്രമേയുള്ളൂ. നഗരങ്ങളിലെ 55 ശതമാനം ജനങ്ങൾ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 65 ശതമാനം പേരും ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നതെന്നും റിപ്പോർട്ട് പറയുന്നു.

Eng­lish Sum­ma­ry: 62.5% peo­ple don’t have mon­ey for essen­tials for more than 3 weeks

YOU MAY ALSO LIKE THIS VIDEO