April 2, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ; മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു

Janayugom Webdesk
റോം
March 2, 2020 10:16 am

കൊറോണ വൈറസ് ഓരോ ദിവസവും ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണ മൂലം മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇറ്റലിയിലെ പാവിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‍നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണ്ണാടകത്തില്‍ നിന്നും 25 പേര്‍ തെലുങ്കാനയില്‍ നിന്നും രണ്ടുപേര്‍ ദില്ലിയില്‍ നിന്നുമുള്ളവരാണ്.

കൊറോണയെ തുടർന്നു ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നത്. സർവ്വകലാശാലയിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 15 പേർ നിരീക്ഷണത്തിലാണ്.

അതേസമയം കൊറോണ ഭീഷണിയെ തുടർന്ന് കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിയ വാർത്ത ഇന്നലെ പുറത്ത് വന്നിരുന്നു. മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്. തിരുവനന്തപുരം സ്വദേശികളായ 17 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മത്സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. ഇറാനിലെ അസലൂരിലാണ് ഇവരുള്ളത്.

മുറിയ്ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. കരുതി വച്ചിരുന്ന ആഹാരസാധനങ്ങളും തീർന്നു. നാട്ടിലേക്ക് തിരിച്ച്‌ വരാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച്‌ ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്‌പോണ്‍സർമാര്‍ പറയുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.

ഇറാനിൽ കുടുങ്ങിയെന്ന് വിവരം ലഭിച്ച മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയും പറഞ്ഞു. മലയാളികളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഇറാനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇറ്റലിയിൽ കൊറോണ ബാധിച്ച് 34 പേരാണ് മരിച്ചത്. 1,694 പേർ ചികിത്സയിലുണ്ട്. യുഎസിൽ ഇന്ന് ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ യുഎസിൽ മരണം രണ്ടായി. 50ലേറെ പേർക്കു രോഗബാധ സംശയിക്കുന്നു. ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഓസ്ട്രേലിയയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാൻ കപ്പലിൽനിന്നു തിരിച്ചു സിഡ്നിയിലെത്തിയ ആളാണു മരിച്ചത്.

ജർമനിയിൽ രോഗബാധിതർ ഇരട്ടിയായി. 129 പേർ. 11 പേർ കൂടി മരിച്ചതോടെ ഇറാനിൽ മരണസംഖ്യ 54 ആയി. ഇറാനിൽ 978 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. കൂടുതൽ ആളുകൾക്ക് പരിശോധന നടത്തിവരികയാണ്. ദക്ഷിണ കൊറിയയിൽ മരണം 22 ആയി. 476 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 4,212 ആയി. സിംഗപ്പൂരിൽ 106 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു.

Eng­lish Sum­ma­ry; Coro­na virus, 85 stu­dents trapped in Italy

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.