March 21, 2023 Tuesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ ഭീതിയിൽ സംസ്ഥാനം; കോട്ടയത്ത് വൈറസ് സ്ഥിരീകരിച്ച രോഗിയുടെ നില ഗുരുതരം

Janayugom Webdesk
കോട്ടയം
March 11, 2020 1:37 pm

കൊറോണ ഭീതിയിൽ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ്. നിരവധിപേരാണ് ആശുപത്രിയിലും വീട്ടിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്.

കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവ് 89 കാരിയുടെ ആരോഗ്യ നിലയാണ് ആശങ്കയിൽ തുടരുന്നത്. മാതാവിന് പ്രമേഹരോഗവും പിതാവിന് ഹൃദ്രോഗവും ഉണ്ട്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളുടെ മകനും മരുമകളും കോട്ടയം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ കുട്ടിയുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ചെങ്കളത്ത് ഇവർ ആദ്യം സന്ദർശിച്ച ഡോക്ടറെ വീട്ടിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചെങ്കളത്തുള്ള മൊത്തം 28 പേരാണ് ഇറ്റലിയിൽ നിന്നുള്ള ദമ്പതികളുമായി നേരിട്ട് ബന്ധം പുലർത്തിയത്. ഈ 28 പേരോടും വീട്ടിൽ കഴിയാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry; coro­na virus, 89 year old woman critical

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.