കൊറോണ (കോവിഡ്-19) വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഇന്ത്യക്കാർക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിൽനിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു.
119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡൽഹിയിലെ ചാവ്ല ഐടിബിപി ക്യാമ്ബിൽ താമസിപ്പിക്കും.
യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയ ജാപ്പനീസ് അധികൃതർക്കും എയർ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രത്യേകം നന്ദി അറിയിച്ചു.
കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ഡയമണ്ട് പ്രിൻസസ് കപ്പൽ ഫെബ്രുവരി അഞ്ചിനാണ് ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരുന്നത്. കപ്പലിൽ ആകെയുള്ള 3711 യാത്രക്കാരിൽ 138 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ ആറ് യാത്രക്കാർ ഒഴികെ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു. പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാർ ജപ്പാനിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ ചൈനയില്‍ കുടുങ്ങിയ 640 ഇന്ത്യക്കാരെയും കേന്ദ്രസര്‍ക്കാര്‍ രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. നിലവില്‍ 37 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ ഇതുവരെ 81,000 പേര്‍ക്കാണ് സ്ഥീരീകരിച്ചത്. 2750 പേര്‍ വൈറസ് ബാധയില്‍ മരണപ്പെടുകയും ചെയ്തു.
English summary: corona virus affected people shifted to delhi
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.