ലോക സാമ്പത്തിക രംഗത്തെ കൊറോണ വൈറസ് എത്രത്തോളം ബാധിക്കുമെന്ന ആശങ്ക ആഗോള ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഓഹരി സൂചികകൾക്ക് മിക്ക രാജ്യങ്ങളിലും ഇടിവ് സംഭവിച്ചിരിക്കുന്നത്. നാലു മാസത്തിനിടെ ഏറ്റവും വലിയ വീഴ്ചയിലാണ് ഇന്ത്യയിലെ സൂചികകൾ നേരിടുന്നത്. സെൻസെക്സ് 458.07 പോയിന്റ് താഴ്ന്ന് 41155.12 ലും നിഫ്റ്റി 129.25 പോയിന്റ് കുറഞ്ഞ് 12119 ലും എത്തി. രൂപയുടെ മൂല്യവും ഇടിയുകയായിരുന്നു. 11 പൈസ കുറഞ്ഞ്, ഡോളറിന് 71.44 രൂപ എന്ന നിലയിലെത്തി. ഡിമാൻഡ് കുറയുമെന്ന ആശങ്ക മൂലം എണ്ണവില താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന് ഇന്നലെ 3.24% വിലയിടിഞ്ഞ് ബാരലിന് 57.95 ഡോളറായി.
English summary: Corona virus; affects in the stock market
YOU MAY ALSO LIKE THIS VIDEO