പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. പത്തനംതിട്ടയിൽ കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും നാളെ നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് മാറ്റമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ജലദോഷം, പനി, ചുമ അടക്കമുള്ള എന്തെങ്കിലും ശാരീര അസ്വസ്ഥതകൾ ഉള്ളവർ പൊങ്കാലയ്ക്ക് വരരുതെന്നും ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവരുടെ ദൃശ്യങ്ങൾ അടക്കം വീഡിയോയിൽ പകർത്തും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാനായി വന്നിട്ടുള്ളവര്‍ വീട്ടില്‍ തന്നെ പൊങ്കാല ഇടുന്ന രീതിയിലേക്ക് മാറണം. അത്തരത്തിലെത്തിയവര് ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സ്ഥലങ്ങളിലേക്ക് വരാതിരിക്കണം.പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി ഹോട്ടലുകളില്‍ എത്തിയിട്ടുള്ള വിദേശികളെപ്പറ്റി തിരുവനന്തപുരം ജില്ലാകളക്ടര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘങ്ങൾ വീടുകൾ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍, സമീപ ക്ഷേത്രങ്ങള്‍, ആറ്റുകാല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ വിവധ ഭാഷകളില്‍ ബോധവത്കരണത്തിനായി അറിയിപ്പുകള് നല്‍കും. ഇതിന് പുറമെ ലഘുലേഖകള്‍ വിതരണം ചെയ്യും.
റാന്നി ഐത്തല സ്വദേശികളായ അച്ഛനും അമ്മയും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
English Summary; corona virus again in Kerala followup, Attukal Pongala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.