കൊറോണ വൈറസ്: കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യം

Web Desk

തിരുവനന്തപുരം

Posted on March 13, 2020, 2:11 pm

കെഎസ്‌ആര്‍ടിസിയുടെ എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകള്‍ രംഗത്ത്.  ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ എംഡിക്ക് കത്തയച്ചു . കൊറോണ വൈറസ് എസി ബസുകളില്‍ എളുപ്പത്തില്‍ പടരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ കത്തയച്ചത് .

അതേസമയം , കൊവിഡ് വൈറസ് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യാത്രക്കാര്‍ കുറഞ്ഞതോടെ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയോളം കുറവുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . പ്രതിദിനം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെ ലഭിക്കുന്നിടത്ത് ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കളക്ഷന്‍ ലഭിക്കുന്നത്.

you may also like this video