കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ അമേരിക്കൻ വനിത മരിച്ചു. ബെയ്ജിംഗിലെ യുഎസ് എംബസി മരണം സ്ഥിരീകരിച്ചു. വുഹാനിൽ ചികിത്സയിലായിരുന്ന 60 വയസുകാരിയാണ് മരിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ വിദേശിയാണിത്. അതേസമയം, വുഹാനിൽ ഒരു ജപ്പാൻ പൗരൻ മരിച്ചതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
ജപ്പാനീസ് വിദേശകാര്യ മന്ത്രാലയമാണ് മരണവിവരം പുറത്തുവിട്ടത്. എന്നാൽ ഇയാൾ കൊറോണ വൈറസ് ബാധിച്ചാണോ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 86 പേരാണ് മരണത്തിന് കീഴടങ്ങിയത്. 34,546 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാൻ പ്രവശ്യയിലാണ് ഏറ്റവുമധികം മരണം നടന്നത്. രോഗവ്യാപനം തടയാൻ ഇവിടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
English summary: corona virus american women died in china
you may also like this video