കൊറോണ ബാധ സംശയത്തെത്തുടർന്ന് പ്രശസ്ത ഗായകൻ അനൂപ് ജലോട്ട നിരീക്ഷണത്തിൽ. മുൻകരുതൽ നടപടിയെന്നോണം താമസിച്ചുവന്നിരുന്ന ഹോട്ടലിൽതന്നെ സ്വയം സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. അന്ധേരിയിലെ ഹോട്ടലിലാണ് ഇദ്ദേഹം നീരീക്ഷണത്തിലുള്ളത്.
അറുപത് കഴിഞ്ഞവർക്ക് പ്രത്യേകം പരിചരണം നൽകുന്ന ബോംബെ മെഡിക്കൽ കോളജിന്റെ നടപടി അനുസരിച്ചാണ് താൻ സ്വമേധയ സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനിൽ നിന്ന് തിരിച്ചയുടനെ തന്നെ ഡോക്ടർമാരുമായും ബന്ധപ്പെട്ടിരുന്നു. കൊറോണയ്ക്കെതിരെയുള്ള സർക്കാർ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും കൊറോണ പരക്കുന്നത് തടയാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യൂറോപ്യൻ ടൂർ കഴിഞ്ഞെത്തിയതിനാലാണ് സ്വയം ഐസൊലേഷനിൽ ഇരിക്കുന്നതെന്നും അദ്ദേഹത്തിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാറും രാജ്യത്ത് കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനുശേഷം സ്വയം ഐസൊലേഷനിലായിരിക്കുകയാണ്. നിലവിൽ 137 കൊറോണ പൊസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 22 പേർ വിദേശികളാണ്. രാജ്യത്ത് ഇതുവരെ മൂന്ന് കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
corona virus; Anup Jalota Kept In Isolation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.