ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ മരുന്നുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. പാരസെറ്റമോൾ ഉൾപ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവ കയറ്റുമതി ചെയ്യുന്നതിനാണ് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയത്. മരുന്നുകളുടെ ഉത്പാദനത്തിൽ കുറവ് വന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്ത്യയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉണ്ടാക്കുന്ന മരുന്നുകളുടെ അസംസ്കൃത വസ്തുക്കളുടെ മുക്കാൽ ഭാഗവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ ചൈനയിലെ ഫാക്ടറികളെല്ലാം അടച്ചു. ഇതോടെ ഇന്ത്യയിൽ മരുന്നു നിർമ്മാണം കുറഞ്ഞു. എന്നാൽ ആഭ്യന്തര ആവശ്യത്തിന് മൂന്ന് മാസത്തേക്ക് വേണ്ട മരുന്നുകളുടെ സ്റ്റോക്ക് രാജ്യത്തുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽത്തന്നെ ഇന്ത്യയുടെ ഈ തീരുമാനത്തെ ആശങ്കയോടെയാണ് മറ്റ് രാജ്യങ്ങൾ കാണുന്നത്. ആഗോളതലത്തിൽ മരുന്നുകൾക്ക് വില കൂടുമോ എന്നാണ് അവരുടെ പേടി. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ കുറവ് ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
English Summary; corona virus; ban to medicine export
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.