February 4, 2023 Saturday

Related news

January 27, 2023
January 18, 2023
January 13, 2023
January 13, 2023
January 12, 2023
January 9, 2023
January 7, 2023
December 12, 2022
December 2, 2022
November 20, 2022

ബാങ്കുകൾ പ്രവർത്തനം നിർത്തുന്നു: നടപടി ജീവനക്കാർക്ക് രോഗബാധ ഏൽക്കാതിരിക്കാൻ

Janayugom Webdesk
ന്യൂഡൽഹി
March 26, 2020 8:31 pm

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകൾ അടച്ചിട്ടേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് കിലോമീറ്ററിനുളളിൽ ഒരു ബാങ്ക് മാത്രം തുറന്നിരിക്കുന്ന രീതിയിലേക്ക് മാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് ഈ നടപടിയെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാർക്ക് ഓൺലെെൻ രംഗത്തും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും അറിവു കുറവാണ്. ഈ കാരണത്താൽ കൂടുതൽ ബാങ്കുകൾ തുറന്നിരിക്കുക ഗ്രാമപ്രദേശങ്ങളിലായിരിക്കും. എന്നാൽ ബാങ്കുകൾ അടച്ചിടാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് അധികൃതർ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങളായെങ്കിലും ബാങ്കുകൾ അവശ്യ സർവീസിൽ ഉൾപ്പെടുന്നതിനാൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ കൊറോണ രോഗം വ്യാപിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതിനാൽ ബാങ്ക് ജീവനക്കാർ കടുത്ത ആശങ്കയിലാണ്. രോഗ ലക്ഷണമുള്ളവർ ബാങ്കിലെത്തിയാൽ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന ചോദ്യം ജീവനക്കാർ ഉയർത്തുന്നുണ്ട്. ലക്ഷക്കണക്കിന് പേരാണ് രാജ്യത്തെ ബാങ്കുകളിൽ ജോലി ചെയ്യുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകൾ അടച്ചിടുന്ന കാര്യം പരിഗണിക്കുന്നത്.

രാജ്യത്തെ 70 ശതമാനം ജനങ്ങളും ഇടപാടുകൾ ലിക്വിഡ് പണത്തിലാണ് നടത്തുന്നത്. ഡിജിറ്റൽ ഇടപാട് ചെയ്യുന്നവർ വളരെ കുറവാണ്. ഈ സാഹചര്യത്തിൽ ബാങ്കുകൾ അടച്ചിട്ടാൽ പൊതുജനത്തെ ബാധിക്കും. കർഷകർക്ക് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ അനുവദിക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ബാങ്കുകളിൽ തിരക്ക് വരും ദിവസങ്ങളിൽ കൂടിയേക്കാം. ഈ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ശാഖകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് തിരിച്ചടിയാകും.

കൊറോണ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ നേരത്തെ ചില ഇളവുകൾ ബാങ്കിങ് മേഖലയിൽ പ്രഖ്യാപിച്ചിരുന്നു. എടിഎം ഉപയോഗത്തിന് സർവീസ് ചാർജ് ഒഴിവാക്കി. ഏതു ബാങ്കിന്റെ കാർഡ് ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. മിനിമം ബാലൻസ് നിബന്ധനയും ഒഴിവാക്കി. ഡിജിറ്റൽ വ്യാപാര ഇടപാടുകൾക്കുള്ള നിരക്ക് കുറയ്ക്കാനും കേന്ദ്രം അടുത്തിടെ തീരുമാനിച്ചിരുന്നു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.