March 23, 2023 Thursday

ഐപിഎല്ലും കൊറോണയുടെ ‘പിടിയില്‍’, മത്സരങ്ങള്‍ ആളില്ലാ സ്‌റ്റേഡിയത്തില്‍ നടത്തേണ്ടി വരുമോ?

Janayugom Webdesk
March 11, 2020 5:09 pm

 

കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് ലോകമെമ്പാടും എടുത്തിരിക്കുന്നത്. ഇത് ഇന്ന് കായികലോകത്തെയും ബാധിച്ച് കഴിഞ്ഞു. ഫുട്‌ബോള്‍ മത്സരങ്ങള്‍ പലതും ജാഗ്രതയുടെ ഭാഗമായി അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടത്തുന്നതും. ഈ സാഹചര്യത്തിലാണ് ഐപിഎല്ലും ആശങ്കയിലാകുന്നത്.

 

ഐപില്‍ മാറ്റിവെയ്ക്കേണ്ടതില്ലെന്നും  ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലി നേരത്തെ വ്യക്തമാക്കിയെങ്കിലും ആരാധകരുടെ ആശങ്കയൊഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിലാണ് മത്സരങ്ങളുടെ നടത്തിപ്പില്‍ ആശങ്കയുമായി സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 50 പിന്നിട്ട സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സങ്ങളുടെ സമയക്രമം മാറ്റണമെന്ന് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ചതു പ്രകാരം മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയാണ് ഇത്തവണത്തെ ഐ.പി.എല്‍ മത്സങ്ങള്‍ നടക്കേണ്ടത്. ഒന്‍പത് സംസ്ഥാനങ്ങളിലായാണ് മത്സരങ്ങള്‍ക്കായുള്ള വേദികള്‍ ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.