Web Desk

ന്യൂഡൽഹി:

March 22, 2020, 10:30 pm

ലോക്ക് ഡൗൺ കൊണ്ടുമാത്രം കൊറോണ വൈറസ് തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

Janayugom Online

ലോക്ക് ഡൗൺ നടപ്പാക്കിയതുകൊണ്ട് മാത്രം കൊറോണ വൈറസ് ബാധ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. ഇതിനായി പൊതുജനരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള നടപടികളാണ് ആവശ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി വിഭാഗം വിദഗ്ധൻ ഡോ മൈക്ക് റയാൻ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ആദ്യം രോഗികളെ കണ്ടെത്തുക, തുടർന്ന് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുക, ഇവരുമായി ബന്ധം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷിക്കുക തുടങ്ങിയ കാര്യക്ഷമമായ നടപടികളാണ് അനിവാര്യമായത്.

ലോക്ക് ഡൗൺ അനിവാര്യമാണ്. ഇതൊടൊപ്പം മറ്റ് പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള നടപടികളും സ്വീകരിക്കണം. കൊറോണ വ്യാപനം തടയുന്നതിന് ചൈന ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങൾ സ്വീകരിച്ച മാതൃകയാണ് യുറോപ്പും അമേരിക്കയും സ്വീകരിക്കുന്നത്. തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദ്ദേശം നൽകി. ഒരിക്കൽ വൈറസിന്റെ വ്യാപനം തടഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്താൻ കഴിയും. കൊറോണ വൈറസ് ഏറെ ബാധിച്ചത് ഇറ്റലിയെയാണ്. സാമൂഹ്യ സമ്പർക്കം ഒഴിവാക്കിയില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുനമെന്ന മുന്നറിയിപ്പ് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നൽകിയിട്ടുണ്ട്. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പ്രതിരോധ കുത്തിവയ്പ്പുകൾ വികസിപ്പിച്ചു. എന്നാൽ അമേരിക്ക മാത്രമാണ് പരീക്ഷണം നടത്തിയതെന്നും റയാൻ പറഞ്ഞു.

ENGLISH SUMMARY: coro­na virus cant be stopped through lock down

YOU MAY ALSO LIKE THIS VIDEO