Web Desk

റോം

April 02, 2020, 8:32 am

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000 കടന്നു

Janayugom Online

ലോകത്ത് കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 47,241 ആയി. രോഗം ബാധിച്ചവരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. 194,286 പേര്‍ രോഗമുക്തരായി. അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ മാത്രം 1046 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5099 ആയി.

ഇറ്റലിയിൽ 13,155 പേർ രോഗം ബാധിച്ച് മരിച്ചു. സ്പെയിനിൽ മരണം 9000 കടന്നു. ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 47 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേർക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിലേതടക്കം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയിലാക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതത്തിന് സമീപ കാലത്തൊന്നും സമാനതകളില്ലെന്നും മാന്ദ്യത്തിലേക്ക് നയിക്കുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെങ്കിലും വേഗത പോരെന്നും അദ്ദേഹം വിലയിരുത്തി.

Eng­lish Sum­ma­ry; coro­na virus cas­es crossed 47000

YOU MAY ALSO LIKE THIS VIDEO