രാജ്യത്ത് കോവിഡ് മരണം 77 ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം 3374 ആയി. 267 പേർക്ക് രോഗം ഭേദമായി. ധാരാവിയിൽ രണ്ട് പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചായി. ഗുജറാത്തിലെ സൂറത്തിൽ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 61കാരിയും മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മരണം 11 ആയി. 108 പേർക്കാണ് ഗുജറാത്തിൽ കോവിഡ് രോഗം ബാധിച്ചത്.
അതേസമയം, മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഇന്നലെ രാത്രിയോടെ 600 കടന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 147 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ഇന്നലെ മാത്രം ഇവിടെ രണ്ടുപേരാണ് മരിച്ചത്.തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയുമാണ് ഇന്നലെ മരിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവരുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തില്‍ വയ്ക്കുകയും അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് നിലവില്‍ അവലംബിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ എല്ലാവരുടെയും സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.
കോവിഡ് ബാധിതരില്‍ പകുതിപ്പേരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര തലത്തില്‍ വരുന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ കണക്കാക്കിയാല്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ സംഖ്യ എത്രയെന്ന കാര്യത്തില്‍ കൃത്യത ഉറപ്പു വരുത്താന്‍ കഴിയില്ല. ഒരു പ്രദേശത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ആ പ്രദേശത്തെ പൂര്‍ണ്ണമായും ക്വാറന്റൈന്‍ ചെയ്യുന്ന രീതിയാണ് ദേശീയ തലത്തില്‍ നിലവില്‍ അവലംബിച്ചു പോരുന്നത്. രോഗബാധ ഉണ്ടായാല്‍ അത് പ്രകടിപ്പിക്കാന്‍ ഏതാണ്ട് പത്ത്-പന്ത്രണ്ട് ദിവസം എടുക്കും എന്നതിനാല്‍ വരും ദിനങ്ങള്‍ അതിനിര്‍ണ്ണായകമാണ്.
English Summary: Corona virus cases in India
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.