Web Desk

തിരുവനന്തപുരം

January 28, 2020, 2:50 pm

കൊറോണ വൈറസ്: കേരളം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം

Janayugom Online

കൊറോണ വൈറസിനെ നേരിടാന്‍ സംസ്ഥാനം സ്വീകരിച്ച മുന്നൊരുക്കങ്ങളില്‍ തൃപ്തിയെന്ന് കേന്ദ്രസംഘം. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഘം അറിയിച്ചു. ചൈനയില്‍നിന്ന് ജനുവരി ഒന്നാം തീയതി മുതല്‍ എത്തിയവര്‍ അധികൃതരെ വിവരം അറിയിക്കണമെന്നും സംഘം നിര്‍ദേശിച്ചു.

രാജ്യത്ത് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ പരിശോധിച്ചതിന്റെ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും ഡോ. ഷൗക്കത്തലി പറഞ്ഞു. വൈറസ് ബാധയെ നേരിടാന്‍ കേരളത്തില്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായിയെത്തിയ കേന്ദ്രസംഘാംഗമാണ് ഷൗക്കത്തലി.

കേരളത്തില്‍ ആശുപത്രിയില്‍ അ‍ഞ്ചു പേരാണ് നിരീക്ഷണത്തിലുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ചുവയ്ക്കാതെ അടിയന്തര ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO