March 31, 2023 Friday

Related news

May 30, 2020
April 25, 2020
April 22, 2020
April 15, 2020
April 10, 2020
April 7, 2020
April 7, 2020
April 6, 2020

കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കെത്തിയതാണെന്ന് പഠനം

Janayugom Webdesk
ടെക്സസ്:
May 30, 2020 7:54 pm

കൊറോണ വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കെത്തിയതാണെന്ന് ടെക്സസ് സർവകലാശാലയിലെ ഗവേഷകസംഘം. വൈറസിന് മനുഷ്യനിൽ വ്യാപിക്കാനുള്ള കഴിവും രൂപം മാറാനുള്ള കഴിവും ലഭിച്ചതോടെയാണ് വ്യാപനം തുടങ്ങിയതെന്ന് ഇവരുടെ പഠനത്തിൽ പറയുന്നു.
മനുഷ്യരെ ബാധിക്കുന്ന കൊറേണ വൈറസിന്റെ ജനിതക വിശകലനം നടത്തിയതായും മൃഗങ്ങളിൽ ഇതിന്റെ സമാന വകഭേദങ്ങളിൽ കണ്ടെത്തിയതായും സംഘം പറയുന്നു. വവ്വാലുകളിലാണ് ഏറ്റവും അടുത്ത് സാമ്യത കണ്ടെത്തിയത്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, മനുഷ്യരെ ബാധിക്കാനുള്ള സാർസ് — കോവ് 2 എന്ന വൈറസിന്റെ കഴിവ് ഈനാംപേച്ചി എന്നറിയപ്പെടുന്ന സസ്തനികളിൽനിന്നു ലഭിച്ചതാണെന്ന് പറയുന്നു.

ജനിതകഘടകങ്ങളിൽ മാറ്റം വരുത്താനുള്ള കഴിവ് ആർജ്ജിച്ചതിലൂടെയാണ് ജന്തുക്കളിൽനിന്നു ജന്തുക്കളിലേക്ക് വൈറസ് കൈമാറ്റം ചെയ്യപ്പെട്ടു തുടങ്ങിയത്. ഏത് ജീവിയിലേക്കാണോ പ്രവേശിക്കേണ്ടത് അതിന്റെ കോശത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഘടന ഉണ്ടാക്കാൻ വൈറസുകൾക്ക് സാധിക്കുന്നു.ഇത് ഏത് കോശത്തിലേക്കുമുള്ള പ്രവേശനം സാധ്യമാക്കുന്നു.
മനുഷ്യരിലെ കോവിഡ് വൈറസിനാവട്ടെ ഉപരിതലത്തിൽ കാണുന്ന പ്രോട്ടീൻ ആണ് രോഗബാധ ഉണ്ടാക്കുന്നത്. ഇപ്രകാരം വവ്വാലുകളിൽനിന്നു വെരുകിലേക്ക് പിന്നെ മനുഷ്യനിലേക്ക്, അല്ലെങ്കിൽ വവ്വാലുകളിൽനിന്നു ഒട്ടകങ്ങളിലേക്കും പിന്നീട് മനുഷ്യനിലേക്കും എത്താനാണ് സാധ്യതയെന്ന് പഠനം പറയുന്നു.

ENGLISH SUMMARY: coro­na virus come from ani­mals to human beings

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.