Web Desk

ന്യൂഡൽഹി

March 21, 2020, 4:20 pm

സമ്പർക്കക്രാന്തി എക്സ്പ്രസിൽ യാത്ര ചെയ്‌ത എട്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു

Janayugom Online

ഡൽഹിയിൽ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എപി സമ്പർക്കക്രാന്തി എക്സ്പ്രസിൽ മാർച്ച് 13ന് യാത്ര ചെയ്ത എട്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യൻ റെയിൽവേ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഇവരുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്.


മുംബൈയിൽ നിന്ന് ജബൽപുരിലേക്കുള്ള ഗോഡൻ എക്സ്പ്രസ്സിൽ കൊറോണ ബാധയുള്ള നാലു പേർ സഞ്ചരിച്ചതായും റയിൽവേ മന്ത്രാലയം സ്ഥിരീകരിച്ചു. മാർച്ച് 16 ന് ട്രെയിനിലെ ബി1 കോച്ചിലായിരുന്നു ഇവരുടെ യാത്ര. കഴിഞ്ഞ ആഴ്ച ദുബായിൽ നിന്നാണ് സംഘം ഇന്ത്യയിലെത്തിയത്.

ENGLISH SUMMARY: coro­na virus con­formed at 8 per­sons who trav­eled in sam­barkkakan­thi express

YOU MAY ALSO LIKE THIS VIDEO