രാജ്യവ്യാപകമായി നിലനില്‍ക്കുന്ന കൊറോണ വൈറസിനെകുറിച്ചുള്ള പരിഭ്രാന്തി കുരുക്കിലാക്കിയിരിക്കുന്നത് കൊറോണ ബ്രാന്റ് വൈനിനെ ആണെന്ന് സര്‍വ്വേ ഫലങ്ങള്‍. അമേരിക്കയിലെ പബ്ലിക് സര്‍വീസ് റിലേഷന്‍സ് ഏജന്‍സിയുടെ സര്‍വ്വേയിലാണ് കൊറോണ വൈനിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നത്.
കൊറോണ വൈറസുമായി കൊറോണ വൈനിനു ബന്ധമൊന്നും ഇല്ലെങ്കിലും അമേരിക്കയില്‍ സ്ഥിരമായി കൊറോണ വൈന്‍ ഉപയോഗിച്ചിരുന്ന 38 ശതമാനം പേര്‍ കൊറോണ വൈന്‍ ഓര്‍ഡര്‍ ചെയ്യുന്നത് നിര്‍ത്തി വച്ചിരിക്കുന്നതായും 21 ശതമാനം പേര്‍ കൊറോണ വൈനിനെ കുറിച്ചു ആശയ കുഴപ്പത്തിലാണെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
മെക്‌സിക്കന്‍ ബിവറേജസ് കമ്പനിയുടെ കൊറോണ ഉല്‍പന്നത്തിനു പേര് ലഭിച്ചത് ക്രൗണ്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്. കൊറോണ വൈറസിനെ കുറിച്ചുള്ള പ്രചാരണം ശക്തിപ്പെട്ടതോടെ അമേരിക്കയില്‍ വൈനിന്റെ വില്‍പന ഗണ്യമായി കുറഞ്ഞതായും സര്‍വ്വേയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനങ്ങളിലുള്ള ആശയകുഴപ്പം അകറ്റുന്നതിന് കാര്യമായ ശ്രമങ്ങള്‍ ഉല്‍പാദകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
English Summary; corona virus corona wine
YOU MAY ALSO LIKE THIS VIDEO