September 29, 2022 Thursday

Related news

December 29, 2020
November 1, 2020
September 20, 2020
August 16, 2020
July 29, 2020
July 27, 2020
July 1, 2020
May 14, 2020
May 4, 2020
May 4, 2020

മെയ് 21 നകം കൊറോണ വൈറസ് വ്യാപനം നിലയ്ക്കുമെന്ന് പഠനം

Janayugom Webdesk
മുംബൈ
May 1, 2020 9:15 pm

മെയ് 21 ഓടെ ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെന്ന് പഠനം. മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക്ക് പോളിസിയുടെ ദ് എന്‍ഡ് ഈസ് നിയര്‍; കോറോണ സ്റ്റബിലൈസിങ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ്‘എന്ന പ്രബന്ധത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.

സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരാണ് പഠനം നടത്തിയത്. കര്‍ശനമായ നടപടികളാണ് രാജ്യം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ മെയ് ഏഴിനോടകം തന്നെ മിക്കവാറും സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്‍ത്താനാകും. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പാറ്റേണ്‍ വിശദമായി പഠിച്ചതിന് ശേഷമാണ് പഠനം തയ്യാറാക്കിയതെന്ന് സംഘം അറിയിച്ചു.

വൈറസിന്റെ ജനിതക പ്രത്യേകതകളും വ്യാപനവും വളര്‍ച്ചയും വിലയിരുത്തിയ സംഘം മെയ് 21 നകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടിതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം 24222 ആകുമെന്നും പഠനത്തില്‍ പറയുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.