ഐസൊലേഷന്‍ ക്യാമ്പില്‍ ആവേശത്തോടെ പാട്ടുപാടിയും നൃത്തം ചെയ്തും വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍. ഡല്‍ഹിക്ക് സമീപമുള്ള മനേസാറിലെ ഐസൊലേഷന്‍ ക്യാമ്പിലാണ് ചൈനയില്‍ നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പാട്ടും ഡാന്‍സുമായി സംഗതി ഉഷാറാക്കുന്നത്. മാസ്‌ക് ധരിച്ച് ഡല്‍ഹിക്ക് സമീപമുള്ള ക്യാമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ക്യാമ്പിനകത്തെ പാട്ടും നൃത്തവും. ‘കൊറോണ വൈറസ് ഹരിയാന്‍വി ഈണത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം നിര്‍മിച്ച ഹരിയാനയിലെ മനേസാറിലെ കൊറോണ വൈറസ് ഐസൊലേഷന്‍ ക്യാമ്പില്‍ ചൈനയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ഉത്സാഹികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് ബിജെപി അംഗമായ മേജര്‍ സുരേന്ദ്ര പൂന ട്വിറ്ററില്‍ കുറിച്ചു.
അതേസമയം കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാമ്പിനെ 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. രണ്ടാഴ്ചത്തേക്ക് ഡോക്ടർമാരുടെയും മെഡിക്കൽ ഉദ്യോഗസ്ഥരുടെയും സംഘം ഇവരെ നിരീക്ഷിക്കും.
Guess???? pic.twitter.com/w2ZA47s1lX
— Dhananjay kumar (@dhananjaypro) February 2, 2020
English Summary: Dance At Isolation Camp
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.