February 5, 2023 Sunday

Related news

April 30, 2020
April 26, 2020
April 17, 2020
April 16, 2020
April 10, 2020
April 9, 2020
April 7, 2020
April 6, 2020
April 5, 2020
April 5, 2020

രാജ്യത്ത് കോവിഡ് മരണം 206 ആയി: 24 മണിക്കൂറിനിടെ മരിച്ചത് 37 പേര്‍

Janayugom Webdesk
ന്യൂഡൽഹി
April 10, 2020 6:24 pm

രാജ്യത്ത് കോവിഡ് മരണം 206 ആയി. 24 മണിക്കൂറിനുള്ളിൽ 37 മരണങ്ങളും 896 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,761 ആയി. 516 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയിൽ ഒറ്റദിവസം 22 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ മൊത്തം മരണം 97 ആയി. 229 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ 1,364 ആയി. വൊക്കാർഡ് ആശുപത്രിയിലെ 2 മലയാളി നഴ്സുമാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതരായ മലയാളി നഴ്സുമാർ 48 ആയി. കർണാടകയിൽ 80 വയസ്സുകാരി കൂടി മരിച്ചതോടെ കോവിഡ് മരണം ആറായി. 16 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 197. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ 542 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ മെയ് ഒന്ന് വരെ ലോക് ഡൗണ്‍ നീട്ടി. ലോക് ഡൗണില്‍ റാബി വിളവെടുപ്പിനു പോകുന്ന കർഷകർക്ക് ഇളവ് നൽകാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. പഞ്ചാബിൽ നിന്ന് നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 636 പേരെ കണ്ടെത്തിയെന്നും 15 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

പഞ്ചാബില്‍ നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 27പേര്‍ക്ക് വിദേശ യാത്രയോ രോഗി സമ്പര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചത്. ഇത് സാമൂഹിക വ്യാപനമാണെന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

Eng­lish Sum­ma­ry: coro­na virus; Death Toll Ris­es to 206

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.