Web Desk

ബെ​യ്ജിം​ഗ്

February 18, 2020, 10:04 am

കൊ​റോ​ണ: ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1868 ആയി; 72,436 പേ​ർ​ക്ക് രോഗബാധ

Janayugom Online

കൊ​റോ​ണ വൈ​റ​സ് മൂ​ലം ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,868 ആ​യി ഉ​യ​ർ​ന്നു. ഇന്നലെ 98 പേ​ർ​ മരിച്ചു. 72,436 പേ​ർ​ക്കാണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. ഇ​വ​രി​ൽ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ 1,800ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിൽ വച്ചു വൈറസ് ബാധിച്ച 4 ഇന്ത്യക്കാരുടെയും നില മെച്ചപ്പെട്ടു വരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനിടെ, കപ്പലിൽ 99 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 454 ആയി. കപ്പലിലെ 340 അമേരിക്കക്കാരെ യുഎസ് വിമാനത്തിൽ തിരികെ കൊണ്ടുപോയി. 138 ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം കൊ​റോ​ണ വൈ​റ​സ് രോ​ഗ​ത്തെ നേ​രി​ടു​ന്ന​തി​ന് ചൈ​ന​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ഇ​ന്ത്യ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. മെഡിക്കൽ ഉപകരണങ്ങളും വസ്തുക്കളുമായി പ്രത്യേക വിമാനം എത്തുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്റി അറിയിച്ചു. സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് എഴുതിയിരുന്നു. ചൈനയിൽ നിന്നു നാട്ടിലേക്കു പോകാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെയും അയൽരാജ്യങ്ങളിലുള്ളവരെയും മടക്കയാത്രയിൽ ഈ വിമാനത്തിൽ കൊണ്ടുവരും. തിരികെ വരാനാഗ്രഹിക്കുന്നവർ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. 80 –100 ഇന്ത്യക്കാർ വുഹാനിലുണ്ടെന്നാണ് കരുതുന്നത്. ആദ്യ 2 വിമാനങ്ങൾ എത്തിയപ്പോൾ പനി മൂലം വരാൻ കഴിയാഞ്ഞ 10 പേരും ഇക്കൂട്ടത്തിലുണ്ട്.

രോ​ഗം പ​ട​രു​ന്ന​തു ത​ട​യാ​നാ​യി ഹു​ബൈ​യ് പ്ര​വി​ശ്യ​യി​ലെ ആ​റു കോ​ടി​യോ​ളം പേ​ർ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ കാ​റു​ക​ൾ നി​രോ​ധി​ച്ചു. വ​ള​രെ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​വൂവെ​ന്നും ജ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​സം കൂ​ടു​മ്പോ​ൾ ഓ​രോ വീ​ട്ടി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​ർ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ​ണ​വും വാ​ങ്ങാ​ൻ പുറത്തിറങ്ങാം.

ഇതിനിടെ, അടുത്തയാഴ്ച നടക്കേണ്ട ചക്രവർത്തിയുടെ പിറന്നാളാഘോഷങ്ങൾ ജപ്പാൻ റദ്ദാക്കി. പ്രശസ്തമായ ടോക്കിയോ മാരത്തൺ പ്രമുഖരായ പ്രഫഷനൽ ഓട്ടക്കാർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. 38,000 പേർ പങ്കെടുക്കാറുള്ളതാണ്. ജൂലൈയിൽ ഒളിംപിക്സ് നടക്കാനിരിക്കെ, കടുത്ത പ്രതിസന്ധിയിലാണ് ജപ്പാൻ.

Eng­lish Sum­ma­ry; coro­na virus, death toll touch­es 1868

YOU MAY ALSO LIKE THIS VIDEO