കൊറോണ (കോവിഡ് 19) ദേശീയ ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക അനുവദിക്കേണ്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ലക്ഷണവുമായി ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയുടേതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കൊറോണ മരണം.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 76‑കാരന്‍ മാര്‍ച്ച് 11നാണ് മരണപ്പെട്ടത്. പിന്നാലെ ദില്ലി സ്വദേശിനിയായ 69കാരിയും മരിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ആയി. രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ മാത്രം ഇതുവരെ 11,71,061 പേരെ പരിശോധനക്ക് വിധേയമാക്കി.
English Summary; govt declared corona virus national calamity
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.