July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

കൊറോണ വൈറസ്; വജ്ര വ്യാപാരവും പ്രതിസന്ധിയിൽ, നഷ്ടം 8000 കോടി

By Janayugom Webdesk
February 5, 2020

ചൈനയിലെ കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഹോങ്കോം​ഗിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ സൂറത്തിലെ വജ്രവ്യവസായം നേരിടാൻ പോകുന്നത് 8000 കോടിയുടെ നഷ്ടമായിരിക്കുമെന്ന് വിദ​ഗ്ധരുടെ വിലയിരുത്തൽ. പ്രതിവർഷം 50, 000 കോടിയുടെ വജ്രമാണ് സൂറത്തിൽ നിന്നും ഹോങ്കോങ്ങിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. കൊറോണ വൈറസ് ഭീതിയെത്തെത്തുടർന്ന് ഹോങ്കോംഗ് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാര‑വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്ന ഹോങ്കോങ്ങിലെ വ്യാപാരമേഖലയ്ക്ക് മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. സൂറത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ 37 ശതമാനം വജ്രമാണ്.കൊറോണ വൈറസ് ഭീതിയെത്തുടർന്ന് അടുത്ത മാസം ഹോങ്കോങ്ങിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്.

സ്ഥിതി​ഗതികളിൽ മാറ്റം വന്നില്ലെങ്കിൽ ആയിരക്കണക്കിന് കോടികളുടെ നഷ്ടമാണ് വജ്രവ്യവസായ മേഖലയിൽ സംഭവിക്കാൻ പോകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹോങ്കോങ്ങിലേത്. ചൈനയുടെ പ്രധാന സഞ്ചാരകേന്ദ്രം കൂടിയാണിവിടം.

Eng­lish sum­ma­ry: Coro­na virus dia­mond indus­try los­es 8000 crores

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.