കൊല്ലം: കൊറോണ ലക്ഷണങ്ങളുമായി പാരിപ്പള്ളി ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു പേർ നിരീക്ഷണത്തിൽ. ബിസിനസ് ആവശ്യത്തിന് ചൈനയിൽ പോയി മടങ്ങിയെത്തിയ യുവാവും നാട്ടിലെ സുഹൃത്തുമാണ് നിരീക്ഷണത്തിലുള്ളത്.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ സ്വമേധയാ എത്തുകയായിരുന്നു. തുടർന്ന് യുവാവിനെ നിരീക്ഷണത്തിലാക്കി. യുവാവിന് ഒപ്പം ആശുപത്രിയിൽ എത്തിയ കൂട്ടുകാരനെയും മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയു ഐസലേഷൻ വാർഡ് ഉൾപ്പെടെയുള്ള എല്ലവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
English summary: corona virus dictated in kollam
you may also like this virus