കൊറോണ സംശയത്തെ തുടർന്ന് കോഴിക്കോട്ട് രണ്ടു പേർ നിരീക്ഷണത്തിൽ. ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ രണ്ടുപേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു.
ഇവരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ജില്ലയിൽ ആകെ ഏഴു പേരാണ് നിരീക്ഷണത്തിലുള്ളത്. 407 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. തിങ്കളാഴ്ച ലഭിച്ച ഒരാളുടെ സ്രവ സാന്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി രണ്ടു പേരുടെ ഫലം ലഭിക്കാനുണ്ട്.
സാംമ്പിളുകൾ ഇതുവരെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 34 ഫലങ്ങളും നെഗറ്റീവാണ്. കൊറോണ സംബന്ധമായ ബോധവൽക്കരണ ക്ലാസുകൾ തുടർന്നു വരികയാണെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
English summary: corona virus dictated two people in kozhikode
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.