കൊറോണഭീതി പരന്നതോടെ എല്ലാം അണുവിമുക്തമാക്കാന്‍ ഗള്‍ഫിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത ബോധവല്ക്കരണ പരിപാടികള്‍. സന്തതസഹചാരിയായ ഫോണിനെത്തന്നെ പേടിക്കേണ്ട അവസ്ഥ. പൊതു ഇടങ്ങളിലും ടോയ്‌ലറ്റുകളിലും കൊണ്ടുപോകുന്ന മൊബെെല്‍ ഫോണുകളില്‍ കോവിഡ്-19 വെെറസ് ബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ മൊബെെലുകളും ദിവസവും രണ്ടുപ്രാവശ്യമെങ്കിലും അണുനാശിനി ഉപയോഗിച്ച് തുടച്ച് അണുവിമുക്തമാക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ ഉത്തരവു പുറപ്പെടുവിച്ചു.
കോവിഡ് വെെറസിന് ഫോണില്‍ ഒരാഴ്ച വരെ ജീവിച്ചിരിക്കാന്‍ കഴിയും. കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും ഇത്തരം അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവയും വെെറസ് മുക്തമാക്കണം. ഇസോപ്രൊപെെല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചായിരിക്കണം ഫോണുകളും മറ്റും വെെറസ് മുക്തമാക്കേണ്ടത്.
ഗള്‍ഫിലെ മാളുകളില്‍ ലിഫ്റ്റുകളും എലിവേറ്ററുകളും മാത്രമല്ല ഉപഭോക്താക്കള്‍ പുറത്തേയ്ക്കു സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളികളും പുറത്തുനിന്നും വീണ്ടും അകത്തേയ്ക്ക് എത്തിക്കുന്നത് അണുവിമുക്തമാക്കിയ ശേഷമായിരിക്കണമെന്ന വ്യവസ്ഥയും കര്‍ശനമാക്കി.വിദ്യാലയങ്ങള്‍ അടച്ചെങ്കിലും സ്കൂളുകളും പരിസരങ്ങളും അണുവിമുക്തമാക്കുന്ന നടപടി അനുസ്യൂതം തുടരുന്നു.
English Summary; corona virus,disinfect the phone
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.