കളമശേരി മെഡിക്കല്‍ കോളജില്‍ കൊറോണ (കോവിഡ് 19) ബാധിതരെ പരിചരിച്ച രണ്ട് ഡോക്ടർമാരും ഒരു നഴ്‌സും നിരീക്ഷണത്തിൽ. വീട്ടിലാണ് ഇവര്‍ നിരീക്ഷണത്തിൽ കഴിയുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസ്സുള്ള കുട്ടിയും മാതാപിതാക്കളും ഇന്നലെ വിദശത്തേക്ക് കടക്കാൻ ശ്രമിച്ച യുകെ പൗരനുമാണ് ഇവിടെ കൊറോണ ബാധിച്ച് ചികിൽസയിലുള്ളത്. ഇവരെ ചികിൽസിക്കുന്ന സംഘത്തിലെ രണ്ട് ഡോക്ടറും നഴ്സുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
അതേസമയം കോവിഡ് ബാധിതനായ ഡോക്ടർ ജോലിചെയ്തുതിനെ തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രതിസന്ധി. ഇവിടെ ജോലിചെയ്യുന്ന 30 ഡോക്ടർമാർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു.
വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് ഒന്നിനാണ് സ്പെയിനിൽ നിന്ന് ഇദ്ദേഹം നാട്ടിലെത്തിയത്. കോവിഡ് മുൻകരുതൽ പട്ടികയിൽ ആദ്യഘട്ടങ്ങളിൽ സ്പെയിൻ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ ഡോക്ടർ ആദ്യഘട്ട മുൻകരുതൽ എടുത്തിരുന്നില്ല എന്നാണ് റിപ്പോർട്ട്. പത്ത്, പതിനൊന്ന് ദിവസങ്ങളിൽ ഈ ഡോക്ടർ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചിരുന്നു.
English Summary; corona virus doctor and nurse are under observation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.