കൊറോണ വൈറസ് മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏർപ്പെടുത്തിയതോടെ കേരളത്തിൽ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോൾ 200–250 രൂപയാണ് വില.
ഞണ്ടിന് പുറമെ കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളും കേരളത്തിൽ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ദുബായ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്.
ചൈന മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയതോടെ കായലിൽ നിന്നും ഫാമുകളിൽനിന്നുമായി ഞണ്ട് വിലയ്ക്കെടുക്കുന്ന കേന്ദ്രങ്ങൾ കഴിഞ്ഞദിവസം മുതൽ വില കുറച്ചാണ് എടുക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തിൽനിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്.
English summary: corona virus effect Kerala’s fishermen
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.