പി പി ചെറിയാൻ

ഒക്കലഹോമ

March 01, 2020, 5:05 pm

കൊറോണ വൈറസ്; ഫെയ്സ് മാസ്ക്കിന്റെ ക്ഷാമം അമേരിക്കയിലും വ്യാപകം

Janayugom Online

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനു സാധാരണക്കാർ ഉപയോഗിക്കുന്ന ഫെയ്സ് മാസ്ക്കിന്റെ ക്ഷാമം അമേരിക്കയിലും അനുഭവപ്പെടുന്നു. മെഡിക്കൽ ഷോപ്പുകളിൽ ഇതിന്റെ ലഭ്യത വളരെ കുറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ 62 കൊറോണ വൈറസ് രോഗികളെ കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

ഓരോ ദിവസവും പുതിയ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഫ്ലോറിഡ, കാലിഫോർണിയ, വാഷിങ്ടൻ, ഒക്കലഹോമ, ഒറിഗൺ ഈസ്റ്റ്, ടെക്സസ്, ഷിക്കാഗോ തുടങ്ങിയ വിവിധ ഇടങ്ങളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവൽക്കരണ സെമിനാറുകൾ ഫെഡറൽ ഗവൺമെന്റ് നേരിട്ടു തന്നെ സംഘടിപ്പിക്കുന്നുണ്ട്.

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാനിയന്ത്രണവും നിലവിൽ വന്നു. കൊറോണ വൈറസ് അമേരിക്കൻ ജനതയെ സംബന്ധിച്ചു വലിയ ഭീഷണിയല്ലെന്നു ട്രംപ് പറയുമ്പോൾ തന്നെ യുഎസ് സെന്റേഴ്സ് ഫോർ ഡീസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്. കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന് ഗവൺമെന്റ് തലത്തിൽ സ്വീകരിക്കേണ്ട നടപടികൾക്കു വൈസ് പ്രസിഡന്റ് പെൻസിനെ പ്രസിഡന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കുന്നതിന് ഔഷധം കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്.

Eng­lish Sum­ma­ry; coro­na virus, face mask short­age in US

YOU MAY ALSO LIKE THIS VIDEO