പി പി ചെറിയാൻ

ഫ്ലോറിഡ

April 01, 2020, 2:29 pm

ഞായറാഴ്ച ചർച്ച് സർവീസിന് നേതൃത്വം നൽകിയ ഫ്ലോറിഡ പാസ്റ്റർ അറസ്റ്റിൽ

Janayugom Online

സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവ് നിലനിൽക്കെ നൂറുകണക്കിനു വിശ്വാസികളെ പള്ളിയിൽ കൊണ്ടു വന്ന് ആരാധനയ്ക്ക് നേതൃത്വം നൽകിയ പാസ്റ്റർ അറസ്റ്റിൽ. മാർച്ച് 29 ഞായറാഴ്ച റ്റാംമ്പ റിവർവ്യൂവിലുള്ള മെഗാ ചർച്ച് പാസ്റ്റർ റോഡ്നി ഹൊവാർഡ് ബ്രൗണിയാണ് അറസ്റ്റിലായത്.

പ്രത്യേകം ബസ്സുകൾ ഏർപ്പാടു ചെയ്ത് ആരാധനയ്ക്കായി വിശ്വാസികളെ പള്ളിയിൽ കൊണ്ടുവന്നിരുന്നു. ഞായറാഴ്ച രാവിലെ രണ്ടു സർവീസുകളാണ് പള്ളിയിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡയിൽ നിലവിലുള്ള സാമൂഹിക അകലം ഉത്തരവ് ലംഘിച്ചു ആരാധന നടത്തി നൂറുകണക്കിന് മനുഷ്യ ജീവന് ഭീഷണിയുയർത്തിയ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയല്ലാതെ വേറൊരു മാർഗവുമില്ലെന്ന് ഹിൽസബറൊ കൗണ്ടി ഷെറിഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാലായിരത്തിലധികം അംഗങ്ങളുള്ള ചർച്ചിൽ ആളുകളെ കൂട്ടികൊണ്ടു വരുന്നതിനു പകരം തത്സമയം സംപ്രേക്ഷണത്തിലൂടെ വിശ്വാസികളുടെ വീട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പാസ്റ്റർ ചെയ്യേണ്ടിയിരുന്നതെന്ന് കൗണ്ടി ഷെറിഫ് അറിയിച്ചു. പാസ്റ്ററുടെ നടപടി അങ്ങേയറ്റം കൃത്യവിലോപവും നിയമലംഘനവുമാണെന്ന് ഷെറിഫ് പറഞ്ഞു. രാജ്യം ഒട്ടാകെ കൊറോണ വൈറസിന്റെ ഭീഷണിയിൽ കഴിയുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് ഗവൺമെന്റ് തലത്തിൽ സ്വീകരിക്കുന്ന ഉത്തരവുകൾ പാസ്റ്റർമാരുൾപ്പെടെ എല്ലാവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും ഷെറിഫ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry; Coro­na virus: Flori­da Pas­tor Arrest­ed for Vio­lat­ing Rules

YOU MAY ALSO LIKE THIS VIDEO