Web Desk

തിരുവനന്തപുരം

April 02, 2020, 10:16 am

പോത്തന്‍കോട് സമൂഹവ്യാപനം ഇല്ല: അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Janayugom Online

കേരളത്തിലെ രണ്ടാമത്തെ കോവിഡ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് സമൂഹവ്യാപനം ഇല്ലെന്ന് ജില്ല ഭരണകൂടം വിലയിരുത്തി. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾക്ക് അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകൾ നെഗറ്റീവ് ആയിരുന്നു.

പ്രദേശം പൂര്‍ണ്ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ അധിക നിന്ത്രണത്തിലും ഇളവ് വരുത്താന്‍ തീരുമാനിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. കൊറോണ ബാധിച്ച്‌ പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് മരിച്ചതോടെയാണ് പ്രദേശത്ത് ജില്ലാ കളക്ടര്‍ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.

ഇദ്ദേഹത്തിന് വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തിൽ തീരുമാനം ഒന്നും ആയിരുന്നില്ല. മാത്രമല്ല ഇദ്ദേഹം ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുക കൂടി ചെയ്തതോടെയാണ് പോത്തൻകോട് അധിക നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. അതേസമയം പോത്തൻകോടിലെയും പരിസരപ്രദേശത്തേയും ആളുകൾ നിരീക്ഷണത്തിൽ തുടരണം.

Eng­lish Sum­ma­ry; coro­na virus, High alert pothencode

YOU MAY ALSO LIKE THIS VIDEO