കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ നഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിലെ മറ്റ് ജീവനക്കാരെ വീട്ടില്‍ കയറാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് പരാതി. ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് എത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ തടയുന്നുവെന്നാണ് പരാതി. കോവിഡ് ഐസൊലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ജീവനക്കാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രണ്ട് ജീവനക്കാരെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇഖ്റ ആശുപത്രിയിലെ നഴ്സിന് കോവിഡ് പകര്‍ന്നത് എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച നഴ്സുമായി ഒരു സമ്പര്ക്കവുമില്ലെന്ന് വ്യക്തമാക്കിയിട്ടും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചെന്നും കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
English Summary: corona virus: hospital employee complaint
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.