കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലായെന്നും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .നേരത്തെ തന്നെ രോഗിയെ ഐസലേറ്റ് ചെയ്തിരുന്നു. തൃശൂർ ജനറൽ ആശുപത്രിയിലാണ് രോഗി.
കൊറോണ സംശയിച്ച് ഐസൊലേറ്റ് ചെയ്ത നാലുപേരില്‍ ഒരാളാണ്. അഞ്ച് പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രി രാത്രിയോടെ തൃശൂരിലെത്തി കാര്യങ്ങൾ പരിശോധിക്കും.കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേരാണ്. ആശുപത്രിയില്‍ പത്തുപേര്‍ ചികില്‍സ തേടുന്നുമുണ്ട്.രോഗിയുമായി സമ്പർക്കം പുലർത്തിയവരെ എല്ലാം കണ്ടെത്തി നിരീക്ഷിക്കാൻ സംവിധാനമൊരുക്കും. ജീൻ സീക്വൻസീവ് ടെസ്റ്റ് കൂടി പോസിറ്റീവ് ആയാൽ രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
updating..
English summary: Corona virus identified in Thrisur general hospital
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.