June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കൊറോണ: ചൈനയിൽ മരണം 259 ആയി, രോഗം സ്ഥിരീകരിച്ചത് 27 രാജ്യങ്ങളിൽ

By Janayugom Webdesk
February 1, 2020

​കൊറോണ വൈറസ്​ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്​ച മാത്രം രോഗബാധ മൂലം ചൈനയില്‍ 45 പേരാണ്​ മരിച്ചത്​. 11,971 പേര്‍ക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്ഥിരീകരിച്ചത്​​. കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ വിവിധരാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക്​ ചൈനയിലേക്ക്​ പോകുന്നതില്‍ യാത്രവിലക്ക്​ ഏര്‍പ്പെടുത്തി. കൂടാതെ സ്​പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി. ഇന്ത്യ അടക്കമുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് ബാധിച്ചതോടെ ഡബ്ല്യുഎച്ച്ഒ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കൂടാതെവുഹാനിൽനിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക എയർ ഇന്ത്യാ വിമാനം ന്യൂഡൽഹിയിലെത്തി.234 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടെ 324 പേരാണ് രാവിലെ 7.26 ഓടെ വിമാനത്തിൽ എത്തിയത്. ഇതിൽ 42 മലയാളികളുമുണ്ട്. 211 വിദ്യാർഥികളും മൂന്നു കുട്ടികളും എട്ടു കുടുംബങ്ങളുമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്.

രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം യാത്ര തിരിച്ചു. ഇവരെ ഹരിയാനയിലെ മനേസറിൽ തയ്യാറാക്കിയ ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം നിരീക്ഷിക്കാനാണ് തീരുമാനം.മനേസറിലെ ക്യാമ്പിൽ വിദഗ്‍ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് വുഹാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Eng­lish Sum­ma­ry: coro­na virus in chi­na death toll hits 259

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.