Web Desk

മുംബൈ

April 07, 2020, 10:27 am

ധാരാവിയില്‍ വീണ്ടും കോവിഡ്: രണ്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Janayugom Online

ഒരു ദിവസത്തെ ഇടവേളയക്ക് ശേഷം മുംബൈയിലെ ധാരാവിയില്‍ വീണ്ടും കോവിഡ്. രണ്ട് പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് വന്ന 38 കാരി സ്ത്രീയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഏഴായി.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 5 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 4421 ആയി.

Eng­lish Sum­ma­ry: coro­na virus in Dharavi

YOU MAY ALSO LIKE THIS VIDEO