Web Desk

ന്യൂഡല്‍ഹി

January 30, 2020, 1:52 pm

മലയാളിക്കും കൊറോണ; കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

Janayugom Online

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു.ചൈനയിൽ നിന്ന് എത്തിയ മലയാളി വിദ്യാർത്ഥിക്കാണ്  കൊറോണ സ്ഥിരീകരിച്ചത്.വുഹാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിച്ചു. ആരോഗ്യമന്ത്രി മൂന്ന് മണിക്ക് വാർത്താസമ്മേളനം നടത്തും. 806 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ 10 പേരാണുള്ളത്.

updat­ing.…

Eng­lish sum­ma­ry: Coro­na virus in Kerala