കൊറോണ വൈറസ് ബാധയിൽ വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം 4000 കഴിയുമ്പോഴും വൈറസ് ബാധ സ്വന്തം അതിർത്തി കടന്നിട്ടില്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോഗിക മാധ്യമമായ റോഡോങ് സിൻമുനാണ് രാജ്യത്ത് വൈറസ് ബാധയില്ലെന്ന് റിപ്പോർട്ട് ചെയ്തത്. അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ കോവിഡ് 19 പടർന്നു പിടിക്കുമ്പൾ ഉത്തരകൊറിയയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ലോകാരോജ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലും ഉത്തരകൊറിയയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്കു പോലും സാധിക്കാത്ത മഹാത്ഭുതമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ ഈ നേട്ടത്തെ വാഴ്ത്തുകയും ചെയ്തു. ലോകം കൊറോണയെ തുരത്താൻ പാടുപെടുമ്പോൾ മൂന്ന് രഹസ്യായുദ്ധങ്ങൾ പരീക്ഷിച്ച് ലോകത്തെ വെല്ലുവിളിക്കുകയാണ് ഉത്തര കൊറിയ. ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട വൈറസ് ബാധ ഹോങ്കോങ്, മക്കാവു, തുടങ്ങി ഇന്ത്യ ഉൾപ്പടെയുള്ള ചൈനയുടെ അയൽപ്രദേശങ്ങളിലെല്ലാം അതിവേഗം പടർന്നിട്ടും ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തര കൊറിയയിൽ എത്തിയില്ലെന്ന വാദം ലോകരാജ്യങ്ങളിൽ സംശയം ജനിപ്പിച്ചിരുന്നു. ചൈനയുമായി 1500 കിലോമീറ്ററാണ് ഉത്തരകൊറിയ അതിർത്തി പങ്കിടുന്നത്.
ഉത്തരകൊറിയയിൽ കോവിഡ് ബാധിച്ച് 19 പേർ മരിച്ചതായും 200 സൈനികർക്ക് വൈറസ് ബാധയേറ്റതായും ദക്ഷിണ കൊറിയൻ മാധ്യമങ്ങളും പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. വൈറസ് ബാധ ഉത്തരകൊറിയയില്ലെന്ന വാദവും മാധ്യമങ്ങൾ നിരാകരിക്കുന്നു. 200 ഓളം സൈനികർ മരിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. 4000 ത്തോളം പേർക്ക് വൈറസ് ബാധയേറ്റുവെന്നും അവരെ തടവിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ലോകാരോഗ്യ സംഘടന ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഉത്തരകൊറിയയോടു ചേർന്ന് കിടക്കുന്ന രണ്ട് ചൈനീസ് പ്രവിശ്യകളിൽ നൂറുകണക്കിന് ആളുകൾക്കാണ് ഈ രോഗം പകർന്നത്. രോഗബാധ തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാനും വൈകിയ സാഹചര്യത്തിൽ അതിർത്തിലൂടെ ഉത്തരകൊറിയയിൽ രോഗം പടർന്നിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. വിവര കൈമാറ്റത്തിനു ശക്തമായ നിയന്ത്രങ്ങളുള്ള രാജ്യത്ത് ഔദ്യോഗിക മാധ്യമങ്ങളിലൂടെയുള്ള സർക്കാർ ഭാഷ്യം മാത്രമാണ് പുറത്തു വരുന്നത്.
ENGLISH SUMMARY: Corona virus in north korea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.