ചെന്നൈയില്‍ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാർത്താ സമ്മേളനത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഇയാളെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇയാൾ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നാണ് ചെന്നൈ കോർപ്പറേൻ നൽകുന്ന വിവരം. അതേസമയം, ഇയാൾ താമസിച്ച കെട്ടിടത്തിലെ 50 പേരെ നിരീക്ഷണത്തിലാക്കി.
തമിഴ്നാട്ടില്‍ 105 പേര്‍ക്കുകൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1477 ആയി. അതിനിടെ, രോഗമുക്തി നേടിയ 46 പേര് ഞായറാഴ്ച ആശുപത്രിവിട്ടു. ഇതോടെ തമിഴ്നാട്ടില്‍ ആശുപത്രിവിട്ടവരുടെ എണ്ണം 411 ആയി.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.