കൊറോണ വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് പേർകൂടി തൃശൂരിൽ നിരീക്ഷണത്തിൽ. തൃശൂരിൽ ആശുപത്രിയിൽ ആകെ 24ഉം വീടുകളിൽ 165പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം തൃശൂരിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ രണ്ടാഘട്ടഫലവും പോസിറ്റിവ് ആണ്. പെൺകുട്ടി ഐസൊലേഷൻ വാർഡിൽ തുടരും.ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ആകെ 2239 പേർ നിരീക്ഷണത്തിൽ. പുതുതായി അഞ്ച് സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. എല്ലാ ജില്ലയിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം നൽകി.
English Summary: Corona virus in thrissur followup
You may also like this video